മരട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ "2007- ലെ "മികച്ച പച്ചകറി കര്‍ഷകന്‍ " , 2009 -ലെ മികച്ച "മട്ടുപാവ് കൃഷി" തുടങ്ങിയ അവാര്‍ഡിന് അര്‍ഹനായ "ശ്രീ . രാജഗോപാലന്‍ തൃക്കയില്‍ മഠം" തന്റെ കൃഷി രീതികള്‍ ഇവിടെ വിവരിക്കുന്നു...
വിലാസം:- തൃക്കയില്‍ മഠം,നെട്ടൂര്‍. P.O, കൊച്ചി, എറണാകുളം,കേരളം,ഇന്ത്യ,ഫോണ്‍ :- (+91)- 484 - 2701213
"Malayalam Font Download"

Friday, November 13, 2009

കൃഷിയും കീട നിയന്ത്രണവും


E.M.Solution
E.M. ലായിനി തയ്യാറാക്കുന്ന വിധം:-
ഘടകങ്ങള്‍ (10 ലിറ്റര്‍)
വെള്ളം ക്ലോറിന്‍ ഇല്ലാത്തത്‌ : 6 ലിറ്റര്‍
ശര്‍ക്കര ലായിനി : 1 ലിറ്റര്‍ / കിലോഗ്രാം
വിനാഗിരി : 1 ലിറ്റര്‍
വിസ്കി / റം / ബ്രാണ്ടി (>40 % Alcohol ): 1 ലിറ്റര്‍
E.M. Solution (Maple EM.1.5) : 1 ലിറ്റര്‍
നിര്‍മാണ രീതി :-
1 കിലോ ശര്‍ക്കര 1ലിറ്റര്‍ വെള്ളത്തില്‍ നന്നായി ലയിപ്പിച്ചതിന് ശേഷം വിനാഗിരി , വിസ്കി / റം / ബ്രാണ്ടി , E.M. Solution (Maple EM.1.5) എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി , ഒരു പ്ലാസ്റ്റിക്‌ എയര്‍ ടയ്റ്റ്‌ കണ്ടയ്നറില്‍ വെളിച്ചം കടക്കാതെ സൂക്ഷിക്കുക. ഓരോ 24 മണികൂര്‍ കൂടുമ്പോഴും ഉണ്ടാകുന്ന ഗ്യാസ് തുറന്നു കളയുക. 7 -)മത്തെ ദിവസം മുതല്‍ ഉപയോഗിച്ച് തുടങ്ങാം.
ഈര്‍പ്പമുള്ള ഇരുട്ട് മുറികളില്‍ സൂക്ഷിക്കുക. (store in Cool Dark space)
ഇതിന്റെ കാലാവധി 90 ദിവസമാണ്. (90 Days Shelf Life)
ഉപയോഗ രീതി :-
ഇങ്ങനെ തയാറാക്കിയ ലായിനി 1മി.ലി , 1ലി വെള്ളത്തില്‍ (1 : 1000) കലക്കി അതിരാവിലെയോ വൈയ്കിട്ടോ ചെടികളുടെ ചുവട്ടില്‍ ഒഴിക്കുകയോ തളിച്ചു കൊടുക്കുകയോ ആവാം ഇത് ബാക്ടീരിയ /ഫംഗസ് /വൈറസ്‌ , രോഗങ്ങളെ നിയന്ത്രിക്കുന്നു . കൂടാതെ ചെടി തഴച്ചു വളരുന്നതിനും പൂവിടുന്നതിനും സഹായിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക ............

No comments:

Post a Comment