1 . 1 ലിറ്റര്‍ പഴങ്കഞ്ഞി വെള്ളം 1 സ്പൂണ്‍ ചാരം ചേര്‍ത്ത് ഇലയുടെ അടിയില്‍ സ്പ്രേ ചെയ്യുക.
2 . മീന്‍ കഴുകിയ വെള്ളം തളിച്ചു കൊടുക്കുക.
3 . 15gm ചുണ്ണാമ്പ് 15gm മഞ്ഞള്‍ പൊടി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ആഴ്ചയില്‍ ഒരിക്കല്‍ തളിച്ചു കൊടുക്കുക.
4 . 20gm വെളുത്തുള്ളി ചതച്ചു പിഴിഞ്ഞ നീരില്‍ 1 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക
Thursday, November 19, 2009
Friday, November 13, 2009
കൃഷിയും കീട നിയന്ത്രണവും

E.M.Solution
E.M. ലായിനി തയ്യാറാക്കുന്ന വിധം:-
ഘടകങ്ങള്‍ (10 ലിറ്റര്‍)
വെള്ളം ക്ലോറിന്‍ ഇല്ലാത്തത് : 6 ലിറ്റര്ശര്ക്കര ലായിനി : 1 ലിറ്റര്‍ / കിലോഗ്രാം
വിനാഗിരി : 1 ലിറ്റര്‍
വിസ്കി / റം / ബ്രാണ്ടി (>40 % Alcohol ): 1 ലിറ്റര്‍
E.M. Solution (Maple EM.1.5) : 1 ലിറ്റര്‍
നിര്‍മാണ രീതി :-
1 കിലോ ശര്‍ക്കര 1ലിറ്റര്‍ വെള്ളത്തില്‍ നന്നായി ലയിപ്പിച്ചതിന് ശേഷം വിനാഗിരി , വിസ്കി / റം / ബ്രാണ്ടി , E.M. Solution (Maple EM.1.5) എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി , ഒരു പ്ലാസ്റ്റിക് എയര്‍ ടയ്റ്റ് കണ്ടയ്നറില് വെളിച്ചം കടക്കാതെ സൂക്ഷിക്കുക. ഓരോ 24 മണികൂര് കൂടുമ്പോഴും ഉണ്ടാകുന്ന ഗ്യാസ് തുറന്നു കളയുക. 7 -)മത്തെ ദിവസം മുതല്‍ ഉപയോഗിച്ച് തുടങ്ങാം.
ഈര്‍പ്പമുള്ള ഇരുട്ട് മുറികളില്‍ സൂക്ഷിക്കുക. (store in Cool Dark space)
ഇതിന്റെ കാലാവധി 90 ദിവസമാണ്. (90 Days Shelf Life)
ഉപയോഗ രീതി :-
ഇങ്ങനെ തയാറാക്കിയ ലായിനി 1മി.ലി , 1ലി വെള്ളത്തില്‍ (1 : 1000) കലക്കി അതിരാവിലെയോ വൈയ്കിട്ടോ ചെടികളുടെ ചുവട്ടില്‍ ഒഴിക്കുകയോ തളിച്ചു കൊടുക്കുകയോ ആവാം ഇത് ബാക്ടീരിയ /ഫംഗസ് /വൈറസ് , രോഗങ്ങളെ നിയന്ത്രിക്കുന്നു . കൂടാതെ ചെടി തഴച്ചു വളരുന്നതിനും പൂവിടുന്നതിനും സഹായിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക ............
Subscribe to:
Posts (Atom)